Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Warship IRIS Dany

ഇറേനിയന്‍ കപ്പലിലെ രക്ഷാപ്രവര്‍ത്തനം;ഇന്ത്യന്‍ നാവികസേനയും രംഗത്ത്

കൊ​​​​ച്ചി: ശ്രീ​​​​ല​​​​ങ്ക​​​​ന്‍ തീ​​​​ര​​​​ത്ത് അ​​​​മേ​​​​രി​​​​ക്ക​​​​ൻ അ​​​​ന്ത​​​​ർ​​​​വാ​​​​ഹി​​​​നി​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ത​​​​ക​​​​ര്‍ന്ന ഇ​​​​റേ​​​​നി​​​​യ​​​​ന്‍ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലാ​​​​യ ഐ​​​​ആ​​​​ര്‍ഐ​​​​എ​​​​സ് ഡേ​​​​ന​​​​യി​​​​ലെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ത്തി​​​​നാ​​​​യി ഇ​​​​ന്ത്യ​​​​ന്‍ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യും രം​​​​ഗ​​​​ത്ത്. അ​​​​പ​​​​ക​​​​ട​​​​വി​​​​വ​​​​രം ല​​​​ഭി​​​​ച്ച​​​​യു​​​​ട​​​​ന്‍ ഇ​​​​ന്ത്യ​​​​ന്‍ നാ​​​​വി​​​​ക​​​​സേ​​​​ന ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചു​​​​വെ​​​​ന്ന് നാ​​​​വി​​​​ക​​​​സേ​​​​ന പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ക​​​​ഴി​​​​ഞ്ഞ നാ​​​​ലി​​​​നു പു​​​​ല​​​​ര്‍ച്ചെ​​​​യാ​​​​ണ് ഐ​​​​ആ​​​​ര്‍ഐ​​​​എ​​​​സ് ഡേ​​​​ന​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള അ​​​​പാ​​​​യ സ​​​​ന്ദേ​​​​ശം കൊ​​​​ളം​​​​ബോ​​​​യി​​​​ലെ മാ​​​​രി​​​​ടൈം റ​​​​സ്‌​​​​ക്യൂ കോ-​​​​ഓ​​​​ര്‍ഡി​​​​നേ​​​​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ല​​​​ഭി​​​​ച്ച​​​​ത്. ശ്രീ​​​​ല​​​​ങ്ക​​​​യു​​​​ടെ സെ​​​​ര്‍ച്ച് ആ​​​​ന്‍ഡ് റ​​​​സ്‌​​​​ക്യൂ മേ​​​​ഖ​​​​ല​​​​യി​​​​ല്‍, ഗാ​​​​ലെ തീ​​​​ര​​​​ത്തി​​​​ന് 20 നോ​​​​ട്ടി​​​​ക്ക​​​​ല്‍ മൈ​​​​ല്‍ പ​​​​ടി​​​​ഞ്ഞാ​​​​റു മാ​​​​റി​​​​യാ​​​​ണ് ക​​​​പ്പ​​​​ല്‍ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

ത​​​​ക​​​​ര്‍ന്ന ക​​​​പ്പ​​​​ലി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യെ​​​​ന്ന മാ​​​​നു​​​​ഷി​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന മു​​​​ന്‍നി​​​​ര്‍ത്തി​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ന്‍ നാ​​​​വി​​​​ക​​​​സേ​​​​ന ഈ ​​​​ദൗ​​​​ത്യ​​​​ത്തി​​​​ല്‍ പ​​​​ങ്കു​​​​ചേ​​​​രു​​​​ന്ന​​​​തെ​​​​ന്നും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ശ്രീ​​​​ല​​​​ങ്ക​​​​ന്‍ അ​​​​ധി​​​​കൃ​​​​ത​​​​രു​​​​മാ​​​​യു​​​​ള്ള ഏ​​​​കോ​​​​പ​​​​നം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

ശ്രീ​​​​ല​​​​ങ്ക​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന തെ​​​​ര​​​​ച്ചി​​​​ലി​​​​നാ​​​​യി നാ​​​​ലി​​​​നു രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് ഇ​​​​ന്ത്യ​​​​ന്‍ നാ​​​​വി​​​​ക​​​​സേ​​​​ന ദീ​​​​ര്‍ഘ​​​​ദൂ​​​​ര സ​​​​മു​​​​ദ്രനി​​​​രീ​​​​ക്ഷ​​​​ണ വി​​​​മാ​​​​നം വി​​​​ന്യ​​​​സി​​​​ച്ചു. ജീ​​​​വ​​​​ന്‍ര​​​​ക്ഷാ ​​​​ബോ​​​​ട്ടു​​​​ക​​​​ളു​​​​മാ​​​​യി മ​​​​റ്റൊ​​​​രു വി​​​​മാ​​​​ന​​​​ത്തെ​​​​യും അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​നാ​​​​യി സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​നു​​​​ പു​​​​റ​​​​മെ അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ സ്ഥ​​​​ല​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഐ​​​​എ​​​​ന്‍എ​​​​സ് ത​​​​രം​​​​ഗി​​​​ണി​​​​യെ ഉ​​​​ട​​​​ന്‍ത​​​​ന്നെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ത്തി​​​​നാ​​​​യി നി​​​​യോ​​​​ഗി​​​​ച്ചു.

നാ​​​​ലി​​​​ന് വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലോ​​​​ടെ ക​​​​പ്പ​​​​ല്‍ തെ​​​​ര​​​​ച്ചി​​​​ല്‍ മേ​​​​ഖ​​​​ല​​​​യി​​​​ലെ​​​​ത്തി. കാ​​​​ണാ​​​​താ​​​​യ​​​​വ​​​​ര്‍ക്കാ​​​​യു​​​​ള്ള തെ​​​​ര​​​​ച്ചി​​​​ല്‍ ഊ​​​​ര്‍ജി​​​​ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന് കൊ​​​​ച്ചി​​​​യി​​​​ല്‍നി​​​​ന്ന് ഐ​​​​എ​​​​ന്‍എ​​​​സ് ഇ​​​​ക്ഷ​​​​ക് പു​​​​റ​​​​പ്പെ​​​​ടു​​​​ക​​​​യും നി​​​​ല​​​​വി​​​​ല്‍ ആ ​​​​പ്ര​​​​ദേ​​​​ശ​​​​ത്തു തെ​​​​ര​​​​ച്ചി​​​​ല്‍ തു​​​​ട​​​​രു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്നും നാ​​​​വി​​​​ക​​​​സേ​​​​ന വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up